എംഎസ്ടി വൈദികർ മാർപാപ്പയെ സന്ദർശിച്ചു


ക​​ണ്ണൂ​​ർ: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ണ​​​റി സൊ​​​സൈ​​​റ്റി​​​യു​​​ടെ(​​എം​​എ​​സ്ടി) സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എം​​​എ​​​സ്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലും വൈ​​​ദി​​​ക​​​രും ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ​​​യെ സ​​​ന്ദ​​​ര്‍​ശി​​​ച്ചു. ക​​​ര്‍​ദി​​നാ​​ൾ​​മാ​​രാ​​യ മാ​​ർ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​​മി​​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ, ബി​​​ഷ​​​പ് മാ​​​ര്‍ സ്റ്റീ​​ഫ​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പ​​​മാ​​​ണ് വൈ​​​ദി​​​ക​​​സം​​​ഘം മാ​​​ര്‍​പാ​​​പ്പ​​​യെ ക​​​ണ്ട​​​ത്. ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 26 എം​​​എ​​​സ്ടി വൈ​​​ദി​​​ക​​​രും പാ​​​ശ്ചാ​​​ത്യ​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന 19 വൈ​​​ദി​​​ക​​​രു​​​മാ​​​ണ് ഇ​​​ന്ന​​​ലെ സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി മാ​​​ര്‍​പാ​​​പ്പ​​​യ്ക്കൊ​​പ്പം ആ​​​ഘോ​​​ഷി​​ച്ച് അ​​​വി​​​സ്മ​​​ര​​​ണീ​​യ​​​മാ​​​ക്കി​​​യ​​​ത്. എ​​​ല്ലാ എം​​​എ​​​സ്ടി വൈ​​​ദി​​​ക​​​ര്‍​ക്കും മാ​​​ര്‍​പാ​​​പ്പ ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്നു. സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യ്ക്ക് ഭാ​​​ര​​​തം മു​​​ഴു​​​വ​​​ന്‍ അ​​​ജ​​​പാ​​​ല​​​ന - സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണാ​​​വ​​​കാ​​​ശം ന​​​ല്‍​കി​​​യ​​​ത് സെ​​ന്‍റ് തോ​​​മ​​​സ് മി​​ഷ​​ണ​​​റി സൊ​​​സൈ​​​റ്റി കൂ​​​ടു​​​ത​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണെ​​​ന്ന് മാ​​ർ​​പാ​​പ്പ ഓ​​​ര്‍​മി​​​പ്പി​​​ച്ചു. 345 വൈ​​​ദി​​​ക​​​രു​​​ള്ള സെ​​​ന്‍റ് തോ​​​മ​​​സ് മി​​ഷ​​ണ​​റി ​സൊ​​​സൈ​​​റ്റി സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി​​നി​​​റ​​​വി​​​ലാ​​​ണ്. എ​​​ല്ലാ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലും എം​​​എ​​​സ്ടി വൈ​​​ദി​​​ക​​​ര്‍ ഇ​​​പ്പോ​​​ള്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്നു​​​ണ്ട്.