എം​എ​സ്ടി സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം മൈലാപ്പൂരിൽ


പ​​​രി​​​യാ​​​രം(​​​ക​​​ണ്ണൂ​​​ർ): സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ണ​​​റി സൊ​​​സൈ​​​റ്റി​​​യു​​​ടെ(​​എം​​എ​​സ്ടി) സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​നം 20 ന് ​​​ചെ​​​ന്നൈ മൈ​​​ലാ​​​പ്പൂ​​​രി​​​ൽ ന​​​ട​​​ക്കും. 1968 ഫെ​​​ബ്രു​​​വ​​​രി 22ന് ​​​കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്തി​​​നു സ​​​മീ​​​പം മേ​​​ല​​മ്പാ​​​റ​​​യി​​​ൽ അ​​​ന്ന​​​ത്തെ പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘാ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ഫു​​​ൾ​​​സ്റ്റ​​​ൻ ബ​​​ർ​​​ഗി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ണ​​​റി സൊ​​​സൈ​​​റ്റി​​​യു​​​ടെ ഒ​​​രു​​​വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം 20ന് 50 ​​​വൈ​​​ദി​​​ക​​​ർ ചേ​​​ർ​​​ന്നു മൈ​​​ലാ​​​പ്പൂ​​​രി​​​ലെ വി​​​ശു​​​ദ്ധ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തോ​​​ടെ ആ​​രം​​ഭി​​ക്കും.

ച​​​ട​​​ങ്ങി​​​ൽ ബൈ​​​ബി​​​ൾ ഗ​​​വേ​​​ഷ​​​ക​​​നും ബ​​​ഹു​​​ഭാ​​​ഷാ പ​​​ണ്ഡി​​​ത​​​നും ഗ്ര​​​ന്ഥ​​​ക​​​ർ​​​ത്താ​​​വു​​​മാ​​​യ റ​​​വ.​​​ഡോ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കി​​​ഴ​​​ക്കേ​​​ൽ വി​​​ശു​​​ദ്ധ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ജീ​​​വ​​​ച​​​രി​​​ത്രം ആ​​​ധാ​​​ര​​​മാ​​​ക്കി ര​​​ചി​​​ച്ച ദി​​​ദി​​മൂ​​​സ് എ​​​ന്ന ബൈ​​​ബി​​​ൾ നാ​​​ട​​​ക​​​ഗ്ര​​​ന്ഥം പ്ര​​​കാ​​​ശ​​​നം​​ചെ​​​യ്യും. എം​​​എ​​​സ്ടി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ.​​​കു​​​ര്യ​​​ൻ അ​​​മ്മ​​​ന​​​ത്തു​​​കു​​​ന്നേ​​​ൽ പ്ര​​​കാ​​​ശ​​​ന ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ക്കും. 

യ​​​ഹൂ​​​ദ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ശു​​​ദ്ധ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ബാ​​​ല്യം, യൗ​​​വ​​​നം, കു​​​ടും​​​ബ​​​ജീ​​​വി​​​തം എ​​​ന്നി​​​വ പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​ണ് ക്രി​​​സ്തു​​​ശി​​​ഷ്യ​​​ൻ, ഭാ​​​ര​​​ത അ​​​പ്പ​​​സ്തോ​​​ല​​​ൻ, ര​​​ക്ത​​​സാ​​​ക്ഷി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ തോ​​​മാ​​​ശ്ലീ​​​ഹാ​​​യെ നാ​​ട​​ക​​ത്തി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നോ​​​ട​​​കം സ​​​ഭാ​​​ശ്രേ​​​ഷ്ഠ​​​ൻ​​​മാ​​​രു​​​ടെ​​​യും ബൈ​​​ബി​​​ൾ ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ​​​യും പ്ര​​​ശം​​​സ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ ഈ ​​​ഗ്ര​​​ന്ഥം സ​​​ഹ​​​സ്രാ​​​ബ്ദ​​​ങ്ങ​​​ളി​​​ലു​​​ടെ വ​​​ള​​​ർ​​​ന്നു​​പ​​​ന്ത​​​ലി​​​ച്ച യ​​​ഹൂ​​​ദ​​​ പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ന്‍റെ മ​​​താ​​​ത്മ​​​ക സാ​​​മൂ​​​ഹ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ പു​​​ന​​​രാ​​​വി​​​ഷ്ക​​​ര​​​ണം​​​കൂ​​​ടി​​​യാ​​​യി മാ​​​റു​​​ക​​​യാ​​​ണ്. എം​​​എ​​​സ്ടി​ സ​​ഭ​​യു​​​ടെ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സാം​​​സ്കാ​​​രി​​​ക-​​​മ​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ​​​ജ്ജ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​നാ​​​ട​​​കം.